തൊടുപുഴ: കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പ്‌ സേവാഭാരതി പ്രവർത്തകർക്കായി അടിയന്തര ടാസ്‌ക്‌ഫോഴ്‌സ്‌ വോളന്റിയർ പരിശീലനം നൽകി. ഐ.എം.എ ഹാളിൽ നടന്ന പരിശീലനത്തിൽ കൊറോണ വയറസിന്റെ വ്യാപനത്തെക്കുറിച്ചും അതിന്റെ ചികിത്സാകാര്യങ്ങളെക്കുറിച്ചും ജില്ലാ ആശുപത്രിയിലെ നോഡൽ ഓഫീസർ ഡോ. ജോസ്‌മോൻ ക്ലാസ് എടുത്തു. സുമേഷ് എം. കൊട്ടാരം ജെ.എച്ച്.ഐ മണക്കാട്, ഉഷാകുമാരി പി.കെ. ഹെഡ് നഴ്‌സ് ജില്ലാ ആശുപത്രി എന്നിവർ സംസാരിച്ചു.