തൊടുപുഴ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ആശ്വാസ നടപടികളുടെ ഭാഗമായി തൊടുപുഴ നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ആളുകൾ ആവശ്യപ്പെടുന്നതനുസരിച്ച് മിതമായ നിരക്കിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുണ്ട്. സർക്കാർ ഉത്തരവ് പ്രകാരം ഉച്ചയൂണിന് 20/- രൂപ നിരക്കിലും രാവിലെയും വൈകിട്ടും സാധാരണ നിരക്കിലും ആവശ്യക്കാർക്ക് ഭക്ഷണപ്പൊതികൾ നൽകും. ഭക്ഷണ വിതരണത്തിനുള്ള കൗണ്ടർ നഗരസഭാ പാർക്കിന് സമീപത്തായി താഴെ പറയുന്ന പ്രകാരം ക്രമീകരിച്ചിട്ടുള്ളതാണ്. സർക്കാർ ഉത്തരവ് പ്രകാരം നിർദ്ദേശിക്കപ്പെട്ടിട്ടുള്ള നിർദ്ധനർ, അഗതി കുടുംബങ്ങൾ, കിടപ്പുരോഗികൾ, ഭിക്ഷാടകർ എന്നിവർക്ക് ഭക്ഷണം നേരിട്ട് എത്തിച്ച് നൽകുന്നതാണ്. പാർക്കിന് സമീപത്തെ ഭക്ഷണ വിതരണ കൗണ്ടറിൽ നിന്നും സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നതിന് അന്യസംസ്ഥാന തൊഴിലാളികൾക്ക് അവരെ കൊണ്ടുവന്നിരിക്കുന്ന കോൺട്രാക്ടർമാരോ, അവരെ വാടകയ്ക്ക് താമസിപ്പിച്ചിട്ടുള്ള കെട്ടിടഉടമകളോ അവർക്ക് ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇവർക്ക് ഭക്ഷണവും വെള്ളവും ലഭിക്കാതെ വന്നാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം കോൺട്രാക്ടർമാർക്കും കെട്ടിട ഉടമകൾക്കുമായിരിക്കും. ഇവരെ ഒരു കാരണവശാലും വാടകകെട്ടിടത്തിൽ നിന്ന് ഒഴിവാക്കരുതെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.

ആവശ്യമുള്ളവർ വിളിക്കുക

ഭക്ഷണപ്പൊതികൾ ആവശ്യമുള്ളവർ തലേദിവസം വൈകിട്ട് അഞ്ചിന് മുമ്പായി 9446517257 (ജോണി) 7994937381(പ്രവീൺ), 9447130277 (തൗഫീക്ക്), എന്നീ നമ്പരുകളിൽ ഏതെങ്കിലുമൊന്നിൽ ഫോൺ/വാട്ട്‌സാപ്പ് വഴി വിവരം അറിയിക്കണം.

പ്രഭാത ഭക്ഷണം- രാവിലെ ഒമ്പത് മുതൽ 10 വരെ
ഉച്ച ഭക്ഷണം - ഉച്ചക്ക് 12.30 മുതൽ രണ്ട് വരെ
അത്താഴം - വൈകിട്ട് 4.30 മുതൽ 5.30 വരെ