തൊടുപുഴ: ജീവിതശൈലി രോഗങ്ങൾക്ക് പ്രത്യേകം ഉപയോഗിക്കേണ്ട മരുന്നുകൾ ലോക്ക് ഡൗൺ കാലത്ത് തടസമില്ലാതെ ലഭ്യമാക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയതായി ഓൾ കേരള കെമിസ്റ്റ്‌സ് ആന്റ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷൻ ഇടുക്കി ജില്ലാ യൂണിറ്റ് അറിയിച്ചു. ഇത്തരം മരുന്നുകളുടെ സ്റ്റോക്ക് ജില്ലയിൽ ആവശ്യത്തിനുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. രോഗികളും വൈറസ് വാഹകരുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന ഔഷധ വ്യാപാരികളേയും ജീവനക്കാരേയും കൂടി സർക്കാരിന്റെ ആരോഗ്യ പരിരക്ഷ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ഇടുക്കി ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാജി, സെക്രട്ടറി അനിൽ ജോസ് എന്നിവർ ആവശ്യപ്പെട്ടു.