ഇടവെട്ടി: ഡി.വൈ.എഫ്.ഐ ഇടവെട്ടി മേഖലാ കമ്മറ്റി 2,61,000 രൂപ വിലയുള്ള മരുന്നുകൾ ഇടവെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കൈമാറി. ബംഗ്ലൂരു ബയോട്ടിക് ലാബിന്റെ സഹായത്തോടെയാണ് മൂന്നര ലക്ഷം രൂപയെങ്കിലും വിലവരുന്ന ജീവിതശൈലീ രോഗ മരുന്നുകൾ എത്തിച്ചുനൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് സിബി ജോസ്, മെഡിക്കൽ ഓഫീസർ ഡോ. മെറിൻ ജോർജ് എന്നിവർ സി.പി.എം ലോക്കൽ സെക്രട്ടറി വി.എസ്. പ്രിൻസിൽ നിന്ന് മരുന്നുകൾ ഏറ്റുവാങ്ങി. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് ടി.എസ്. ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ് അബിൻ മുഹമ്മദ്, നിഥിൻ പ്രിൻസ്, ആൽബിൻ ജോയി എന്നിവർ പങ്കെടുത്തു.