മുട്ടം: മാസ്ക്കിന്റെ ക്ഷാമം പരിഹരിക്കുന്നതിനായി മുട്ടം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ 2000 മാസ്‌ക്കുകൾ നിർമ്മിച്ച് പൊലീസ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ, പൊതുജനങ്ങൾ എന്നിവർക്ക് വിതരണം ചെയ്തു. ആൽബിൻ വടശ്ശേരി, നിഖിൽ, വിഷ്ണു, രാജൻ വി.ബി എന്നിവർ നേതൃത്വം നൽകി. മാസ്ക്ക് ആവശ്യമുള്ളവർ 9544915005 എന്ന നമ്പറിൽ വിളിക്കുക.