തൊടുപുഴ: ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ഇന്നലെ 165 കേസുകളെടുത്തു. 44 വാഹനങ്ങൾ പിടിച്ചെടുത്തു. തൊടുപുഴയിലും മൂന്നാറിലും 27 കേസുകൾ വീതമാണ് റിപ്പോർട്ട് ചെയ്തത്. കരിമണ്ണൂർ- എട്ട്, കരിങ്കുന്നം- രണ്ട്, മുട്ടം- ഒന്ന്, കാഞ്ഞാർ- ഏഴ്, കാളിയാർ- 10, കുളമാവ്- നാല്, പെരുവന്താനം- നാല്, വാഗമൺ- 12, വണ്ടിപ്പെരിയാർ- ആറ്, കുമളി- അഞ്ച്, ഉപ്പുതറ- അഞ്ച്, കട്ടപ്പന- 11, വണ്ടൻമേട്- രണ്ട്, മറയൂർ- നാല്, മൂന്നാർ- 27, ദേവികുളം- രണ്ട്, ഉടുമ്പഞ്ചോല- ഒന്ന്, നെടുങ്കണ്ടം- ഒന്ന്, അടിമാലി- എട്ട്, വെള്ളത്തൂവൽ- മൂന്ന്, ശാന്തമ്പാറ- രണ്ട്, ഇടുക്കി- അഞ്ച്, തങ്കമണി ഒന്ന്, മുരിക്കാശേരി- ആറ്, കഞ്ഞിക്കുഴി- ഒന്ന് എന്നിങ്ങനെയാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.