തൊടുപുഴ: റോഡിലെ ഗട്ടർ ഒഴിവാക്കാൻ വെട്ടിച്ച പെട്ടി ആട്ടോറിക്ഷ ട്രാഫ് പൊലീസ് ജീപ്പിൽ ഇടിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് തൊടുപുഴ​- പാലാ റോഡിൽ കോലാനിക്ക് സമീപമായിരുന്നു അപകടം. തൊടുപുഴ ട്രാഫിക് പൊലീസിന്റെ ജീപ്പിലാണ് കുടിവെള്ളം കയറ്റിവന്ന ആട്ടോ ഇടിച്ചത്. അപകടത്തിൽ ആട്ടോറിക്ഷയുടെ മുൻഭാഗം ഭാഗികമായി തകർന്നു.