തൊടുപുഴ: ജില്ലയിൽ ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം നാലായി. ഇവർ തൊടുപുഴയിലെയും ഇടുക്കിയിലെയും ജില്ലാ ആശുപത്രികളിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. മൂന്നാർ ടീ കൗണ്ടിയിൽ താമസിച്ചിരുന്ന യു.കെ പൗരന്റെ രോഗം ഭേദമായിരുന്നു. നിലവിൽ 2653 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ ആറ് പേർ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെ വന്ന സ്രവ പരിശോധനാ ഫലങ്ങളിൽ 118 എണ്ണം നെഗറ്റീവാണ്. യു.കെ പൗരനടക്കം അഞ്ച് പേരുടെ ഫലങ്ങൾ പോസിറ്റീവായി. 12 ഫലങ്ങൾ കൂടി ഇനി വരാനുണ്ട്.