തൊടുപുഴ : കൊറോണയുടെ മുൻകരുതലായി പത്തു വയസ്സിനു താഴെയുള്ള കുട്ടികളോ 65 വയസ്സിനു മേലെയുള്ളവരും ക്ഷീരസംഘങ്ങളിൽ പാൽ നൽകുവാനോ വാങ്ങുവാനോ പോകരുതെന്ന് ക്ഷീരവികസനവകുപ്പ് നിർദ്ദേശിച്ചു. ചുമ,പനി,ജലദോഷം എന്നിവ ഉള്ളവർ ക്ഷീരസംഘങ്ങളിലോ ക്ഷീരവികസനവകുപ്പിന്റെ ഓഫീസുകളിലോ സന്ദർശിക്കരുത്. പാൽ സംഭരിക്കുന്ന സമയത്ത് അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടരുത്. പാൽ അളക്കുന്നവർ തമ്മിൽ ഒരു മീറ്ററിൽ അധികം അകലം പാലിക്കണം.സംഘങ്ങളിൽ അണുനാശിനി ,കൈ കഴുകാനുള്ള സോപ്പ്, സാനിറ്റൈസർ, മാസ്‌ക് എന്നിവ വാങ്ങുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്.
ക്ഷീര വികസനവകുപ്പിനെയും അവശ്യ സർവീസ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലയിൽ 194 ക്ഷീരസംഘങ്ങളിൽ നിന്നായി പ്രതിദിനം 1,52,000 ലിറ്റർ പാൽ സംഭരിക്കുന്നുണ്ട്. 15,000 ഓളം കർഷകരിൽ നിന്നാണ് ഈ പാൽ സംഭരിക്കുന്നത്. ഇതിൽ 27,500 ലിറ്റർ പ്രാദേശികമായി വിപണനം നടത്തുന്നു. ബാക്കി പാലാണ് മിൽമയ്ക്ക് നൽകുന്നത്. ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ പാൽ സംഭരണത്തിലും ലഭ്യതയിലും കർഷകരും ഉപഭോക്താക്കളും നേരിടുന്ന പ്രശ്‌നങ്ങൾ ക്ഷീരവികസനവകുപ്പിലെയും മിൽമയിലെയും ഉദ്യോഗസ്ഥരെ ഫോൺ വഴി അറിയിക്കാം.
പാൽ സംഭരണം , കാലിത്തീറ്റ വിതരണം
എന്നിവയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ
: സണ്ണി ടി എ (9447916857) , ജിജ സി കൃഷ്ണൻ (9495818683)
പാൽ വിപണനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ:
ബോബി പി എ ( 9447396859) ട്രീസ തോമസ് ( 9686570109)
സംസ്ഥാനതലത്തിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ :
• കെ ശശികുമാർ ,ഡെപ്യൂട്ടി ഡയറക്ടർ (പ്ലാനിംഗ്) – 9446376988
• എം പ്രകാശ്, ഡെപ്യൂട്ടി ഡയറക്ടർ (എക്സ്റ്റൻഷൻ) – 9496450432
• രജിത ആർ , ഡെപ്യൂട്ടി ഡയറക്ടർ (ഇ ഗവേണൻസ്)9446300767