ഇടുക്കി : കൊറോണ സംസ്ഥാനത്ത് വ്യാപിക്കുന്ന സാഹചര്യത്തിൽ പച്ചക്കറി, പഴവർഗ്ഗങ്ങൾ വിൽക്കുന്നതിന് ചെറുകിട കർഷകർക്ക് തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിൽ കലക്ടറേറ്റിലെ കൺട്രോൾ റൂമിലേക്ക് 9383463036, 04862 233111, 04862 233130 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. കാർഷികോൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതിന് മൊത്തക്കച്ചവടക്കാരുമായി ബന്ധപ്പെട്ട് സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാകലക്ടർ എച്ച്. ദിനേശൻ അറിയിച്ചു.