ഇടുക്കി : കൊറോണ അടിയന്തിര സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത, ഹോം ഡെലിവറി, അളവ് തൂക്ക തട്ടിപ്പ്, അമിതവില, പൂഴ്ത്തിവയ്പ്, ചരക്ക് ഗതാഗതം തുടങ്ങിയ വിഷയങ്ങളിൽ പരിശോധന നടത്തി നടപടി സ്വീകരിക്കുന്നതിന് ജില്ലാകലക്ടർ ചെയർമാനായും ജില്ലാ സപ്ലൈ ഓഫീസർ, അസിസ്റ്റന്റ് കൺട്രോളർ ലീഗൽ മെട്രോളജി എന്നിവർ അംഗങ്ങളായും പ്രത്യേക സമിതി രൂപീകരിച്ചു. സമിതി നിർദ്ദേശ പ്രകാരം ജില്ലയിലെ വിവിധ താലൂക്കുകളിൽ പൊതുവിപണിയിലെ വില നിലവാരം പരിശോധിച്ചു. കരിഞ്ചന്ത, പൂഴ്ത്തിവയ്പ് എന്നിവ തടയുന്നതിനായി പരിശോധനകൾ നടത്തി നടപടികൾ സ്വീകരിച്ചു. നിലവിൽ പൊതുവിപണിയിൽ എല്ലാ അവശ്യസാധനങ്ങളും ലഭിക്കും.