ഇടുക്കി : എല്ലാവർക്കും ഭക്ഷണം എന്ന ആശയം ഉൾക്കൊണ്ട് കൊണ്ട് സർക്കാർ നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് സൗജന്യമായി പാൽ നൽകി മൂന്നാർ ബ്ലോക്ക് ലക്ഷ്മി ക്ഷീരസംഘം, ജില്ലയിലെ ക്ഷീരസംഘങ്ങൾക്ക് മാതൃകയായി. മൂന്നാർ കമ്മ്യൂണിറ്റി കിച്ചനിലേയ്ക്ക് ലക്ഷ്മി ക്ഷീരസംഘം പാൽ നൽകുന്നതിന്റെ ഉദ്ഘാടനം മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കറുപ്പുസ്വാമി നിർവഹിച്ചു. എല്ലാ ദിവസവും കമ്മ്യൂണിറ്റി കിച്ചനിലേയ്ക്ക് 10 ലിറ്റർ പാൽ വീതം സൗജന്യമായി നൽകുമെന്ന് സംഘം പ്രസിഡണ്ട് ആർ ഗുരുസ്വാമി, സംഘം സെക്രട്ടറി വിജയകുമാർ എന്നിവർ അറിയിച്ചു.