monichan

കാഞ്ഞാർ: ഗാന്ധിജി സ്റ്റഡി സെന്റർ കുടയത്തൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ കാഞ്ഞാർ പൊലീസിന് കുപ്പിവെള്ളം വിതരണം ചെയ്തു. കാഞ്ഞാർ സി.ഐ വി.വി. അനിൽകുമാറിന് നൽകി കേരളാ കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി അംഗവും ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗവുമായ എം. മോനിച്ചൻ കുപ്പിവെള്ളം വിതരണം ചെയ്തു. കാഞ്ഞാർഎസ്. ഐ കെ. സിനോദ്, ഗാന്ധിജി സ്റ്റഡി സെന്റർ യൂണിറ്റ് പ്രസിഡന്റ് തോമസ് മുണ്ടയ്ക്കപ്പടവിൽ, സെക്രട്ടറി സൈജു കൊച്ചു പ്ലാത്തോട്ടം, അബ്ദുൾ നിസാർ, ജിനു സാം വില്ലൻ പ്ലാക്കൽ, സ്റ്റേഷൻ പി.ആർ.ഒ ഇസ്മയിൽ കെ.പി, എന്നിവർ പങ്കെടുത്തു.