തൊടുപുഴ: സ്ഥിരമായി ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ട് ചികിത്സ തേടിയിരുന്ന രോഗികൾക്ക് ലോക് ഡൗൺ കാലഘട്ടത്തിൽ ചികിത്സ മുടങ്ങുമെന്ന പേടി വേണ്ട. ഇനി മുതൽ നിങ്ങളുടെ രോഗവിവരങ്ങൾ ഫോണിലൂടെ ഡോക്ടറെ അറിയിക്കാം. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള സ്‌പെഷ്യാലിറ്റി ഡോക്ടർമാരെ ഉൾപ്പെടുത്തിയാണ് ടെലി മെഡിസിൻ സംവിധാനം ഏർപ്പെടുത്തിയത്. രോഗികൾക്ക് ഡോക്ടറെ നേരിട്ട് സമീപിക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും ചികിത്സാ സംബന്ധമായ സംശയങ്ങൾക്ക് പരിഹാരം കാണുന്നതിനുമാണ് പദ്ധതി. തൊടുപുഴ ആയുർവേദ ആശുപത്രിയിലടക്കം ഒപിയിൽ ദിവസവും മുന്നൂറിലധം രോഗികൾ എത്തിയിരുന്നു. എന്നാൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഇവർക്ക് ആശുപത്രിയിലെത്താനാകാത്ത സാഹചര്യമുണ്ടായി. തുടർന്നാണ് ഓരോ വിഭാഗത്തിലുമുള്ള വിദഗ്ദ്ധ ഡോക്ടർമാരെ ഫോണിലൂടെ ബന്ധപ്പെടാൻ അവസരമൊരുക്കിയത്. മറ്റ് ചികിത്സാ സംബന്ധമായ ആവശ്യങ്ങൾക്ക് അതത് പഞ്ചായത്തിലെ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിലെ ഡോക്ടർമാരെയും രോഗികൾക്ക് ഫോണിൽ ബന്ധപ്പെടാം.
ജനറൽ മെഡിസിൻ- ഡോ. കെ.ആർ. സുരേഷ്, ഫോൺ- 9447267064 (10 AM- 2PM)
മാനസിക വിഭാഗം- ഡോ. ഷൈലജ സി.കെ, ഫോൺ- 9447210454, ഡോ.ജയകൃഷ്ണൻ, ഫോൺ 9562788888 (10AM- 2PM)
സ്ത്രീ രോഗം / ഗർഭിണി വിഭാഗം- ഡോ. മിനി.പി, ഫോൺ- 9447111044 (10AM- 2PM)
നേത്ര/ ഇ.എൻ.ടി വിഭാഗം- ഡോ. ജിനേഷ് ജെ. മേനോൻ, ഫോൺ- 9447968932 (2PM- 6PM
അസ്ഥിരോഗ/ മർമ്മ ചികിത്സ വിഭാഗം- ഡോ. രോഹിത് ജോൺ, ഫോൺ- 8281561351 (10AM- 2PM)