മൂലമറ്റം:മൂലമറ്റം ഐഎച്ച് ഇ പി സ്കൂളിന്റെ വരാന്തയിൽ പനിയുംമഞ്ഞപ്പിത്തവും ബാധിച്ചു അവശനിലയിൽ കാണപ്പെട്ട പതിപ്പള്ളി മൂളിക്കല്ലിൽ ഭാസ്കരൻ എന്നയാളെ കാഞ്ഞാർ ജനമൈത്രി പോലീസും അറക്കുളം പഞ്ചായത്ത് പ്രസിഡന്റ്, പൊതു പ്രവർത്തകരായ അനീഷ് മൂലമാറ്റത്തെ അഗ്നി രക്ഷാ സേനാംഗങ്ങളും ചേർന്ന് ഫയർഫോഴ്സിന്റ ആംബുലൻസിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. മഞ്ഞപിത്തം കലശലായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.