തൊടുപുഴ: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന് വേണ്ടി ഹോമിയോ വകുപ്പ് നൽകി വരുന്ന പ്രതിരോധ ഔഷധം ജില്ലയിൽ 2ലക്ഷത്തിൽപ്പരം ആളുകൾ ഉപയോഗിച്ചതെയി ഹോമിയോ ഡി എം ഒ രാജു പറഞ്ഞു.ജില്ലയിലുള്ള 38 ഹോമിയോ ഡിസ്‍പെൻസറികൾ,24 എൻ എച്ച് എം ഡിസ്പൻസറികൾ, രണ്ട്ആശുപത്രികൾ എന്നിങ്ങനെയാണ് ഹോമിയോ വകുപ്പിന്റെ ജില്ലയിലെ സംവീധാനം.കൂടാതെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സന്നദ്ധ വോളിന്റിയർമാർ വഴിയും ഔഷധം വിതരണം ചെയ്തിട്ടുണ്ട്.പൂർണ്ണമായും സൗജ്യമായിട്ടാണ് പൊതു ജനത്തിന് ഔഷധം നൽകുന്നത്. സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഔഷധം നൽകി വരുന്നുണ്ട്. സ്വകാര്യ ഹോമിയോ സ്ഥാപന ഡോക്ടർമാരും ഉൾപ്പെടുന്ന ജില്ലാ സാംക്രമിക രോഗ പ്രതിരോധ സെല്ലാണ് ജില്ലയിൽ ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്നും ഡി എം ഒ പറഞ്ഞു.