തൊടുപുഴ: കൊറോണ പശ്ചാത്തലത്തിൽ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത് 2737 പേർ. ഇതിൽ അഞ്ച് പേർ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെ വന്ന സ്രവ പരിശോധനാ ഫലങ്ങളിൽ 127 എണ്ണം നെഗറ്റീവാണ്. യു.കെ പൗരനടക്കം അഞ്ച് പേരുടെ ഫലങ്ങൾ പോസിറ്റീവായി. കോൺഗ്രസ് നേതാവിന്റെ അവസാന രണ്ട് ഫലങ്ങളും നെഗറ്റീവായതോടെ അദ്ദേഹത്തെ താമസിയാതെ വീട്ടിലയക്കും. അദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ട രണ്ട് പേരടക്കം മൂന്ന് പേരാണ് നിലവിൽ ചികിത്സയിലുള്ളത്. എട്ട് ഫലങ്ങൾകൂടി ഇനി വരാനുണ്ട്.