തൊടുപുഴ :ഒരേ ദിവസം അദ്ധ്യാപക ജോലിയിൽനിന്ന് വിരമിച്ച് എച്ച്. എം ദമ്പതികൾ സ്കൂളിന്റെ പടിയിറൂി. . തൊടുപുഴ കുമ്മംകല്ലു . ബി ടി എം എൽ പി സ്‌കൂൾ ഹെഡ്മാസ്റ്റർ ജോസ് പോളും,ഭാര്യ നെടിയശാല സെന്റമേരിസ് യു പി സ്‌കൂൾ ഹെഡ്മിസ്ട്രസ് ജെസ്സിക്കുട്ടി തോമസുമാണ് ഇന്നലെ വിരമിച്ചത് .38 വർഷത്തെ സേവനത്തിനിടയിൽ ജോസ് പോൾ കുമ്മംകല്ലു ഉൾപ്പെടെ ജില്ലയിൽ എട്ടു സ്‌കൂളുകളിൽ ജോലി ചെയ്തിട്ടുണ്ട് .ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇംഗ്ലീഷ് ട്രെയ്‌നറായും ,തൊടുപുഴയിൽ ബി ആർ സി ട്രെയ്‌നറായും പ്രവർത്തിച്ചിട്ടുണ്ട് . 34 വർഷത്തെ സേവനത്തിനിടയിൽ ജെസ്സിക്കുട്ടി തോമസ് ,കോട്ടയം ,ഇടുക്കി ജില്ലകളിലായി 17 സ്‌കൂളുകളിൽ ജോലി ചെയ്തിട്ടുണ്ട് .