കാസർകോട്: ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 26 ലിറ്റർ മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അടൂർ എടപ്പറമ്പയിലെ വൈ. പുരുഷോത്തമനാ (34) ണ് അറസ്റ്റിലായത്. 180 മില്ലിലിറ്ററിന്റെ 144 കുപ്പി മദ്യവും പിടികൂടി. പുരുഷോത്തമനെ ചോദ്യം ചെയ്തപ്പോൾ കർണാടക ഗ്വാളിമുഖയിൽ നിന്ന് അടൂരിലേക്കാണ് മദ്യം കടത്തുന്നതെന്ന് വെളിപ്പെടുത്തി. തുടർന്ന് ഓട്ടോറിക്ഷയും മദ്യവും കസ്റ്റഡിയിലെടുത്ത എക്‌സൈസ് പുരുഷോത്തമനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ്‌കുമാർ, വിജോയ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ നൗഷാദ്, അരുൺ, മുഹമ്മദ്കബീർ, ഡ്രൈവർ ബിജിത് എന്നിവരാണ് മദ്യക്കടത്ത് പിടികൂടിയത്‌.