കണ്ണൂർ:പിലാത്തറ ബസ് സ്റ്റാൻഡിലെ മൈത്രി ബിൽഡിഗിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട് കത്തിനശിച്ചു.ചെറുതാഴം സ്വദേശി കെ .പി .ഷനിലിന്റെ ഉടമസ്ഥതയിലുള്ള ആർക്കൈറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇന്നലെ പുലർച്ചെ മൂന്നിന് തീപിടിച്ചത്. കമ്പ്യൂട്ടറും ഫർണിച്ചറും പ്രധാന പെട്ട മുഴുവൻ ഫയലുകളും അഗ്‌നിക്കിരയായി.പയ്യന്നൂരിൽ നിന്നും വന്ന 2യൂണിറ്റ് ഫയർ ഫോഴ്‌സാണ് തീ അണച്ചത്.50ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കമ്പ്യൂട്ടറുകളും ഫർണിച്ചറുകളും മുഴുവമായും കത്തി നശിച്ചു. ഷോർട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.