ഇരിട്ടി: കീഴ്പ്പള്ളി വട്ടപറമ്പിലെ ബിജുവിന്റെ വീടിന്റെ കുളിമുറിയിൽ നിന്ന് നാലു മീറ്റർ നീളമുള്ള രാജവെമ്പാലയെ പിടികൂടി നിതിഷ് ചാലോട് ആണ് പിടികൂടിയത്.


ഗുരുമന്ദിരം പ്രതിഷ്ഠാവാർഷികം
ഇരിട്ടി: കല്ലു മുട്ടി ശ്രീനാരായണ ഗുരുമന്ദിര പ്രതിഷ്ഠാ വാർഷികം മാർച്ച് രണ്ടിന് നടക്കും അന്ന് രാവിലെ ഗുരുമന്ദിരത്തിൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, പതാക ഉയർത്തൽ എന്നിവയ്ക്ക് ശേഷം എസ് .എൻ .ഡി .പി യോഗം അസി സെക്രട്ടറി എം. ആർ. ഷാജി വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും തുടർന്ന് തൃക്കരിപ്പൂർ പത്മനാഭന്റെ പ്രഭാഷണം നടക്കും .തുടർന്ന് വിവിധ കലാപരിപാടികൾ ഉണ്ടാക്കും.


റോഡ് ഉദ്ഘാടനം
ഇരിട്ടി: നവീകരിച്ച പാലക്കൽ പീടിക കൊമ്പൻപാറ റോഡിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് അംഗം തോമസ് വർഗീസ് നിർവഹിച്ചു.കണ്ണൂർ ജില്ലാപഞ്ചായത്ത് അനുവദിച്ച 30ലക്ഷം രൂപയുടെ പണിയാണ് പൂർത്തീകരിച്ചു റോഡ് ഗതാഗത യോഗ്യമാക്കിയത്. ഉദ്ഘാടനചടങ്ങിൽ വാർഡ് മെമ്പർ ഉഷ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. തേർമല പള്ളിവികാരി ഫദർ ജോജി, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജി. ഷണ്മുഖൻ, വിവിധ രാഷ്ട്രീയ, പൊതു പ്രവർത്തകർ ചാക്കോ പാലക്കലോടി, കെ. കെ. മോൻസി, കുഞ്ഞിരാമൻ മൈലപ്രവൻ, ജോയി മണ്ഡപത്തിൽ, തോമസ് പാലക്കലോടി, എം.എസ്. ഷാജി, സണ്ണി കൊല്ലപ്പള്ളിൽ, ജോർജ് പുളിക്കൽ, ജോസ് കല്യാടിക്കൽ പങ്കെടുത്തു. കുര്യാക്കോസ് മണിപ്പാടം സ്വാഗതംപറഞ്ഞു.


സ്‌കൂൾ വാഹനങ്ങളിൽ ആയമാരെ നിയമിക്കണം
മാഹി: സ്‌കൂൾ വാഹനങ്ങളിൽ നിന്നും വിദ്യാർത്ഥികളെ സുരക്ഷിതരായി വീട്ടിലെത്തിക്കുന്നതിന് എല്ലാ സ്‌കൂൾ വാഹനങ്ങളിലും അടിയന്തിരമായി ആയ മാരെ നിയമിക്കണമെന്ന് ബി.ഡി.ജെ.എസ്. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ജില്ലയിൽ ത്രിദിന ബോധവൽക്കരണ ജാഥയും നടത്തും.
കെ.വി.അജിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടരി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. പൈലി വാത്യാട്ട്, ഇ.മനീഷ്, കെ.കെ.സോമൻ, പ്രഭാകരൻ മങ്ങാട്ട്, ശ്രീധരൻ കാരാട്ട്, എ.എൻ.സുകുമാരൻ നിർമ്മല അനിരുദ്ധൻ, ജിൻസ് ഉളിക്കൽ, കെ.കെ.ചാത്തുക്കുട്ടി എന്നിവർ പ്രസംഗിച്ചു.

ആദരിച്ചു
മാഹി:കോഹിന്നൂർ യൂത്ത് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സാംസ്‌കാരിക സന്ധ്യ സംഘടിപ്പിച്ചു. ജിതേഷ്'അദ്ധ്യക്ഷത വഹിച്ചു. ഡോ: വി. രാമചന്ദ്രൻ എം. എൽ .എ ഉദ്ഘാടനം ചെയ്തു.. കവിയൂർ രാജഗോപാലൻ ,വടക്കൻ ജനാർദ്ദനൻ.പി.പി.ചന്ദൻ, ശ്യാംകുമാർ എന്നിവർ പ്രസംഗിച്ചു. ബഹുമുഖ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.

സദു അലിയൂർ അനുസ്മരണം ഇന്ന്
മാഹി: അകാലത്തിൽ പൊലിഞ്ഞ് പോയ ലോകോത്തര ജലച്ഛായ ചിത്രകാരൻ സദു അലിയൂരിനെ മയ്യഴി പൗരാവലി ഇന്ന് വൈകിട്ട് 4ന് മാഹി മേരി മാതാ കമ്മ്യൂണിറ്റി ഹാളിൽ അനുസ്മരിക്കും.
കേരള ലളിതകലാ അക്കാഡമി, ചിത്രകലാ പരിഷത്ത്, ലയൺസ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

നിരോധനവും കത്തിക്കലിന് തടസമാകുന്നില്ല
പ്‌ളാസ്റ്റിക് പുകയിൽ മൂടി തലശ്ശേരി
തലശ്ശേരി: തലശ്ശേരി സംഗമം ജംഗ്ഷനിലെ ഓവർ ബ്രിഡ്ജിന് സമീപം പ്‌ളാസ്റ്റിക് കുന്നുകൂട്ടി കത്തിക്കുന്നത് കടുത്ത ദുരിതം വിതയ്ക്കുന്നു. വ്യാപാരികളാണ് ഇവിടെ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് .
മണിക്കൂറുകളോളം പുക അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നതിനാൽ ഇതുവഴി യാത്രചെയ്യുന്നവരടക്കമുള്ളവർക്ക് ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുകയാണ്. പെട്രോൾ പമ്പിന്റെ സമീപത്താണ് ഈ തീക്കളിയെന്നതും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്.

ജില്ലാ യുവജന കൺവൻഷൻ
മാഹി :നെഹ്രു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ജില്ലാ യുവജന കൺവൻഷനും യൂത്ത് അവാർഡ് വിതരണവും സംഘടിപ്പിച്ചു.സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ യൂത്ത് കോഓർഡിനേറ്റർ കെ. രമ്യയുടെ അദ്ധ്യക്ഷതയിൽ ഡോ: വി.രാമചന്ദ്രൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് അവാർഡ് പള്ളൂർ ആറ്റാകൂലോത്ത് അർച്ചനാ കലാസമിതിക്ക് എം.എൽ.എ.സമ്മാനിച്ചു. റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ അമൻ ശർമ്മ മുഖ്യാതിഥിയായി. സി.ഇ.ഒ.ഉത്തമ രാജ് മാഹി, ചാലക്കര പുരുഷു ,ശിൽപ്പ ശശികല എന്നിവർ പ്രസംഗിച്ചു.പി.അസ്മാബി സ്വാഗതവും ടി.ഹംസ നന്ദിയും പറഞ്ഞു.

യൂത്ത് പാർലിമെന്റ് സംഘടിപ്പിച്ചു
മാഹി: നെഹ്രു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ മാഹി സഹകരണ ബി.എഡ്.കോളജിൽ അയൽപക്ക യൂത്ത് പാർലമെന്റ് സംഘടിപ്പിച്ചു. യൂത്ത് കോഓർഡിനേറ്റർ കെ. രമ്യ അദ്ധ്യക്ഷത വഹിച്ചു. ഡോ :കെ.രമാദേവി ഉൽഘാടനം ചെയ്തു. ചാലക്കര പുരുഷു ടി.വി. ജിതിൻ ശ്യാം എന്നിവർ പ്രസംഗിച്ചു.പി.അസ്മാബി സ്വാഗതവും, ടി.ഹംസ നന്ദിയും പറഞ്ഞു.


നർത്തകി കൃഷ്ണാഞ്ജലി വേണുഗോപാലിന് അന്തർദ്ദേശീയ അവാർഡ്
മാഹി: ശ്രീലങ്കയിലെ ജാഫ്‌ന യൂണിവേഴ്‌സിറ്റിയിൽ നടന്ന രണ്ടാമത് ലോക തിരുക്കുറൽ കോൺഫറൻസിൽ പ്രശസ്ത നർത്തകിയും മയ്യഴി സ്വദേശിനിയുമായ കൃഷ്ണാഞ്ജലി വേണുഗോപാലിന് കലൈചെമ്മൽ അവാർഡ് സമ്മാനിച്ചു.
മൂന്നാം വയസ്സിൽ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ കീഴിൽ നൃത്ത പഠനം ആരംഭിച്ച കൃഷ്ണാഞ്ജലി, ഭരതനാട്യത്തിൽ കലാമണ്ഡലം ലീലാമണി, കലൈമാമണി കലാക്ഷേത്ര പ്രിയ രഞ്ജിത്ത് എന്നിവരുടെയും ,
കുച്ചിപുഡിയിൽ ഗീത പത്മകുമാർ, ഡോ: വസന്ത് കിരൺ എന്നിവരുടെ കീഴിലുമായി പരിശീലനം തുടർന്നു.സ്‌കൂൾ കാലയളവിൽ ബെസ്റ്റ് ചൈൽഡ് അവാർഡ്, ബാലശ്രീ അവാർഡ് എന്നിവയും നേടിയിരുന്നു.
അഖില ഭാരതീയ മഹാ ഗന്ധർവ വിദ്യാലയം മുംബൈ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഭരതനാട്യത്തിൽ ബിരുദവും സംഗീത നാടക അക്കാദമി അംഗീകൃതമായ കലാഭാരതിയിൽ നിന്നും നാട്യപൂർണ്ണയും നേടിയിരുന്നു. കുച്ചിപുടിയിൽ റേവ യൂണിവേഴ്‌സിറ്റി ബാംഗ്ലൂരിൽ നിന്നും ഡിപ്ലോമയും നേടി.
ചിദംബരം തില്ലൈ നാട്യാഞ്ജലിയുടെ ആഭിമുഖ്യത്തിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ ഭരതനാട്യം അവതരിപ്പിച്ചതിന് ഗിന്നസ്സ് റിക്കാർഡും, ചിദംബര നാട്യ കലൈമാമണി അവാർഡും നേടിയിരുന്നു. കംബോഡിയയിൽ വെച്ചു നടന്ന അന്തർദ്ദേശീയ നാട്യാഞ്ജലി ഫെസ്റ്റ് വെലിൽ പങ്കെടുക്കുകയും മികച്ച അവതരണത്തിനുള്ള അഭിനയ സരസ്വതി അവാർഡ് നൽകി കംബോഡിയൻ സർക്കാർ ആദരിക്കുകയും ചെയ്തിട്ടുണ്ട്.മലേഷ്യയിൽ സുഭാഷ് ചന്ദ്രബോസ് ഹൈ കമ്മിഷൻ ഓഫ് ഇന്ത്യ പെരുവുടയാർ നാട്യ ആശാൻ അവാർഡ് നൽകിയിരുന്നു.

കരുണയുടെ കൈതാങ്ങുകൾക്ക് സ്‌നേഹാദരം
തലശ്ശേരി: ഗ്രീൻ വിംഗ്‌സ് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ആംബുലൻസ് ഡ്രൈവർമാരും ജീവകാരുണ്യപ്രവർത്തനങ്ങളിൽ പങ്കാളികളുമായ നസീർ, റജിനാസ് എന്നിവരെ ആദരിച്ചു. സമാൻ കതിരൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡ്രൈവർ നസീറിന് പി.എം.സി.മൊയ്തു ഹാജി ഉപഹാരം നൽകി. ഇസ്ഹാഖ് കതിരൂർ പൊന്നാട അണിയിച്ചു.റജിനാസിന് എൻ.സി.അഹമ്മദ് ഉപഹാരം നൽകി. ഫൈസൽ ചൊക്ലി പൊന്നാട അണിയിച്ചു. പി. നൌഷാദ് സ്വാഗതവും മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.


ബാങ്ക് ശാഖ ഉദ്ഘാടനം
പയ്യന്നൂർ : പയ്യന്നൂർ കോ ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ നവീകരിച്ച കരിവെള്ളൂർ ബ്രാഞ്ചിന്റെ ഉദ്്ഘാടനം സി.കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. കണ്ണൂർ ജില്ലയിലെ ആദ്യത്തെ സൂപ്പർഗ്രേഡ് ബാങ്കായ റൂറൽ ബാങ്കിന്റെ കരിവെള്ളൂർ ശാഖാ പ്രവർത്തിച്ചു വരുന്ന കെട്ടിടം ദേശീയ പാത വികസനത്തിന്റെ ഭാഗമായി അക്വിയർ ചെയ്തത് കൊണ്ടാണ് ബ്രാഞ്ച് മാറ്റുന്നത് . നിലവിലുള്ള കെട്ടിടത്തിന്റെ സമീപമായി അത്യാധുനിക രീതിയിൽ ശീതീകരിച്ച പുതിയ കെട്ടിടം.ബാങ്ക് പ്രസിഡന്റ് ഇ പി കരുണാകരൻ അദ്യക്ഷനായ ചടങ്ങിൽ കരിവെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് എം രാഘവൻ, ജോയിന്റ് രജിസ്ട്രാർ എം.കെ ദിനേശ് ബാബു, അസി.രജിസ്ട്രാർ എൻ .കെ.മോഹൻരാജ്, ടി ഐ മധുസൂദനൻ,പി ജാനകി ടീച്ചർ,വി.പി.ശാരദ,പി.വി.നാരായണൻ ,കെ.വി.രജനി, കെ.നാരായണൻ , വി.കുഞ്ഞികൃഷ്ണൻ ,കെ.പി.മധു, ടി.നാരായണൻ,പി.വി.മഹേഷ് , എം വി അപ്പുകുട്ടൻ , കെ ഇ മുകുന്ദൻ മാസ്റ്റർ , പി ജയൻ, കെ.നാരായണൻ,കെ.സി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.കെ.ഗംഗാധരൻ സ്വാഗതവും ബാങ്ക് സെക്രട്ടറി ഇ. രാജൻ നന്ദിയും പറഞ്ഞു. മാർച്ച്് 7 നു വൈകുന്നേരം 4 മണിക്ക് ഓണക്കുന്നിൽ കരിവെള്ളൂർ സായാഹ്‌ന ശാഖയുടെ ഉദ്ഘാടനം വ്യവസായ മന്ത്രി ഇ.പി.ജയരാജൻ നിർവഹിക്കും .