പയ്യന്നൂർ: യുനീക്ക് ഗ്രന്ഥാലയം ആൻഡ് വായനശാലാ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ പേപ്പർ ബാഗ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. കെ.വി. ഉഷയുടെ അധ്യക്ഷതയിൽ മുൻസിപ്പൽ വൈസ് ചെയർ പേഴ്സൺ കെ.പി. ജ്യോതി ഉദ്ഘാടനം ചെയ്തു. കെ.വി. സത്യനാഥൻ, കെ.വി. പത്മനാഭൻ, സി.ടി. മോഹനൻ സംസാരിച്ചു. വി. ഓമന സ്വാഗതവും കെ.എ. മിനി നന്ദിയും പറഞ്ഞു.