പയ്യന്നൂർ: എടാട്ട് എസ്.എൻ. ഇംഗ്ലീഷ് സ്കൂൾ 18-ാം വാർഷികാഘോഷം 6 ന് വൈകുന്നേരം 5 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പി.ടി.എ.പ്രസിഡന്റ് .സുമേഷ് ദാമോദരന്റെ അദ്ധ്യക്ഷതയിൽ കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. ഡോ. ഉമ്മർ ഫാറൂഖ് മുഖ്യ പ്രഭാഷണം നടത്തും. ഉന്നതവിജയികൾക്കുള്ള കാഷ് അവാർഡ് കെ.ജി. ഗോപാലകൃഷ്ണൻ മാസ്റ്ററും സ്കോളർഷിപ്പ് വിതരണം എം.കെ.രാജീവനും നിർവഹിക്കും. പി.പി.കൃഷ്ണൻ. ടി.കെ. ദേവരാജൻ എന്നിവർ പ്രസംഗിക്കും. പ്രിൻസിപ്പൽ വി.കെ. നാരായണൻ റിപ്പോർട്ട് അവതരിപ്പിക്കും. സ്കൂൾ ലീഡർ കെ.കെ.സാരഗ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി . കെ. ഗീത ടീച്ചർ നന്ദിയും പറയും.