തൃക്കരിപ്പൂർ: തൃക്കരിപ്പൂർ കെ.എം.കെ.സ്മാരക കലാസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുമോദന സായാഹ്നം സീക്ക് ഡയറക്ടർ ടി.പി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. കേരള സാഹിത്യ അക്കാഡമിയുടെ മികച്ച വിവർത്തനത്തിനുള്ള പുരസ്കാരം നേടിയ പി.പി.കെ. പൊതുവാൾ, മികച്ച നാടക രചനയ്ക്കുള്ള പുരസ്കാരം നേടിയ രാജ്മോഹൻ നീലേശ്വരം എന്നിവർക്കുള്ള ഉപഹാരവും അദ്ദേഹം നൽകി.

കെ.എം.കെ. ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് എ. മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാഡമി പ്രോഗ്രാം ഓർഗനൈസർ വി.കെ. അനിൽകുമാർ സംസാരിച്ചു. സെക്രട്ടറി കെ. ചന്ദ്രൻ സ്വാഗതവും കെ. പദ്മനാഭൻ നന്ദിയും പറഞ്ഞു. തുടർന്ന് ഇ.വി. ഹരിദാസ് സംവിധാനം ചെയ്ത ബാവുൾ ഏക പത്ര നാടകം ചന്ദ്രൻ കരുവാക്കോട് അവതരിപ്പിച്ചു.