പയ്യന്നൂർ: അടുത്ത സാമ്പത്തിക വർഷത്തെ കരട് പദ്ധതികൾ ചർച്ച ചെയ്യുന്നതിനായുള്ള പയ്യന്നൂർ നഗരസഭ സെമിനാർ ഇന്ന് ശ്രീവത്സം ആഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വലിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം നിർവഹിക്കും.

നഗരസഭ വികസന കാഴ്ചപ്പാടും കഴിഞ്ഞ വർഷത്തെ പദ്ധതി അവലോകനവും വൈസ് ചെയർ പേഴ്സൺകെ.പി.ജ്യോതിയും കരട് പദ്ധതി രേഖ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി.കുഞ്ഞപ്പനും അവതരിപ്പിക്കും. സെക്രട്ടറികെ.ആർ.അജി സ്വാഗതവും ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ കെ.വി.ശശീന്ദ്രൻ നന്ദിയും പറയും.