കാഞ്ഞങ്ങാട്: ഞായറാഴ്ച അന്തരിച്ച നഗരസഭ മുപ്പത്തിരണ്ടാം വാർഡ് കൗൺസിലർ എം. രമണിക്ക് ഇന്നലെ രാവിലെ ചേർന്ന പ്രത്യേക നഗരസഭ കൗൺസിൽ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു.
വാർഡിന്റെ വികസന കാര്യങ്ങളിലും പാലിയേറ്റീവ് പ്രവർത്തനങ്ങളിലും നിറസാന്നിദ്ധ്യമായിരുന്നു രമണിയെന്ന് ചെയർമാനും കൗൺസിലർമാരും അനുസ്മരിച്ചു. തനിക്ക് വന്നുപെട്ട രോഗത്തിന്റെ തീവ്രത അറിയാമായിരുന്നിട്ടും അതു വകവെയ്ക്കാതെ കുടുംബശ്രീയുടെ എ.ഡി.എസിനെ മുന്നോട്ട് കൊണ്ടുപോകാൻ രമണിക്ക് സാധിച്ചിരുന്നെന്നും കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. ചെയർമാൻ വി.വി. രമേശൻ അദ്ധ്യക്ഷത വഹിച്ചു. കക്ഷിനേതാക്കളായ കെ. മുഹമ്മദ് കുഞ്ഞി, സി.കെ. വത്സലൻ, എം.എം. നാരായണൻ, എൽ. സുലൈഖ, എം.പി. ജാഫർ, ഗംഗാരാധാകൃഷ്ണൻ, എൻ. ഉണ്ണികൃഷ്ണൻ, മഹമൂദ് മുറിയനാവി, അജയകുമാർ, നഗരസഭ സെക്രട്ടറി എം.കെ ഗിരീഷ് എന്നിവർ പ്രസംഗിച്ചു.