പടന്നക്കാട്: ഐങ്ങോത്തെ സംസ്ഥാന സ്‌കൂൾ കലോത്സവ ഗ്രൗണ്ടിൽ നടന്നുവരുന്ന ഫുട്ബാൾ ഫെസ്റ്റിലെ രണ്ടാം ക്വാർട്ടർ ഫൈനലിൽ മടക്കമില്ലാത്ത ഒരു ഗോളിന് എഫ്.സി പള്ളിക്കരയെ തകർത്ത് ഹാപ്പി ലൈഫ് മിനിമാർട്ട് എഫ്.സി കോട്ടപ്പുറം സെമിയിലേക്ക് കടന്നു. എഫ്സി കോട്ടപ്പുറത്തിന്റെ വിജയഗോൾ നേടിയ നൈജീരിയൻ താരം ടോറെ തന്നെയാണ് കളിയിലെ കേമനും. കണ്ണൂർ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി യു. പ്രേമൻ ടോറെയ്ക്ക് നെക്സടൽ ഹോട്ടൽസ് ആൻഡ് റിസോർട്‌സ് ഏർപ്പെടുത്തിയ ഉപഹാരം സമ്മാനിച്ചു.