കണ്ണൂർ: കണ്ണൂർ പ്രസ്‌ക്ലബ് ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ന്യൂസ് ഫോട്ടോഗ്രാഫർമാരുടെ ഫോട്ടോ പ്രദർശനത്തിന്റെ ബ്രോഷർ സന്തോഷ്‌ ട്രോഫി കേരള ടീം ക്യാപ്റ്റൻ വി.മിഥുൻ പബ്ലിക് റിലേഷൻ ഡിപ്പാർട്ട്‌മെന്റ് റീജിയണൽ ഡയരക്ടർ അബ്ദുൾഖാദറിന് നൽകി പ്രകാശനം ചെയ്തു. പ്രസ്‌ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. രമ്യ കൃഷ്ണൻ ലിഡേഴ്‌സ് കോളേജ്, പ്രസ്‌ക്ലബ്പ്രസിഡന്റ് എ.കെ.ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, ട്രഷറർ സിജി ഉലഹന്നാൻ, പ്രദർശന കൺവീനർ കൃഷ്ണൻ കാഞ്ഞിരങ്ങാട് എന്നിവർ പ്രസംഗിച്ചു. പ്രദർശനത്തിന്റെ ചെയർമാൻ സി.സുനിൽകുമാർ സ്വാഗതവും ജയദീപ് ചന്ദ്രൻ നന്ദിയും പറഞ്ഞു.