പനയാൽ: പനയാൽ സർവീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്കു വേണ്ടി നടപ്പിലാക്കിയ സ്റ്റുഡന്റ്‌സ് സേവിംഗ്സ് അക്കൗണ്ട് പദ്ധതിയുടെ ഉദ്ഘാടനം പാക്കം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അസിസ്റ്റന്റ് രജിസ്ട്രാർ കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പരിധിയിലെ കരിച്ചേരി ഗവ. യു.പി.സ്‌കൂൾ, പനയാൽ എസ്.എം.എ യു.പി.സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ഈ പദ്ധതിയുടെ ഭാഗമായി ബാങ്കിൽ അക്കൗണ്ട് തുറന്ന് ഇടപാട് നടത്തി വരുന്നുണ്ട്. പി.ടി.എ പ്രസിഡന്റ് ടി. കുമാരൻ അദ്ധ്യക്ഷനായി. കൃതിയുടെ ഭാഗമായി ബാങ്ക് സമാഹരിച്ച പുസ്തകം ഹൊസ്ദുർഗ് അസിസ്റ്റന്റ് രജിസ്ട്രാർ വി. ചന്ദ്രൻ സ്‌കൂൾ ലൈബ്രറിക്ക് കൈമാറി. പൊതുനന്മ ഫണ്ടിൽ നിന്നും ബുക്ക് അലമാര വാങ്ങാനുള്ള തുക ബാങ്ക് ഡയറക്ടർമാരായ ബി. മോഹനൻ, കെ. ശാന്ത എന്നിവർ ചേർന്ന് പ്രധാനാധ്യാപകൻ പി.വി. വിനോദിന് കൈമാറി. അധ്യാപകരായ പി. കുഞ്ഞിരാമൻ, കെ. ബാബു സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ.വി. ഭാസ്‌കരൻ സ്വാഗതവും പാക്കം ശാഖ മാനേജർ ടി. പ്രഭാകരൻ നന്ദിയും പറഞ്ഞു.