വളപട്ടണം :വളപട്ടണം ഫൈബർ ഫോം സമരം ഒത്തുതീർക്കാത്ത മാനേജ്‌മെന്റ് നടപടിക്കെതിരെ കമ്പനി എം..ഡി പി.വി.രാഘവന്റെ തളിപ്പറമ്പ് കുവോട്ടുള്ള വസതിയിലേക്ക് മാർച്ച് നടത്തി.സി.ഐ.ടി.യു കണ്ണൂർ ഏരിയാ പ്രസിഡന്റ് എൽ.വി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.. സമരസമിതി കൺവീനർ കെ.എം. താജുദീൻ അദ്ധ്യക്ഷത വഹിച്ചു..മാർച്ചിന് എൽ.വി.മുഹമ്മദ്, കെ.മനോജ്, വി.വി.രമണി, പി.വി.ചഞ്ചലാക്ഷി,കെ.രത്‌ന വല്ലി ,വി.കെ.രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
കെ.വി.സരേഷ്, പി.പ്രമോദ്, ടി.വി.സുനിൽകുമാർ, വി.വി.രമണി, കെ രാജീവൻ എന്നിവർ പ്രസംഗിച്ചു..കെ.പി.സദാനന്ദൻ സ്വാഗതവും കടുവൻ പ്രീത നന്ദിയും പറഞ്ഞു. ഇന്ന് ഫിനാൻസ് മാനേജർ രാജു വർഗീസിന്റെ ചിറക്കലിലുള്ള വസതിയിലേക്ക് മാർച്ച് നടത്തും.
വളപട്ടണം ഫൈബർ ഫോം തൊഴിലാളികൾ കമ്പനി എം. ഡിയുടെ വസതിക്കു മുന്നിൽ നടത്തിയ ധർണ സി. ഐ. ടി. യു. ഏരിയാ കമ്മിറ്റി പ്രസിഡന്റ് എൽ. വി. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു