കരിവെള്ളൂർ: കുണിയൻ കാവ് ദുർഗാംബികാ ക്ഷേത്രം പുനഃപ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം മെയ് 20 മുതൽ 30 വരെ നടക്കും. ഇതിന്റെ ഭാഗമായി ആദ്യ ഫണ്ട് എം.വി.കുഞ്ഞിക്കോരനിൽ നിന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ കെ. ജാനകി ടീച്ചർ ഏറ്റുവാങ്ങി. പ്രദീപൻ രാമപുരത്ത്, കെ.സഹദേവൻ, രവീന്ദ്രൻ കല്ലത്ത്, തമ്പാൻ നായർ, പ്രഭാകരൻ, ജസീർ.ടി.സുധീഷ് കെ.പി.എന്നിവർ പ്രസംഗിച്ചു.