തലശ്ശേരി:സൊസൈറ്റി ഒഫ് മിഡ്‌വൈവ്‌സ് ഇന്ത്യയും തലശ്ശേരി നഴ്‌സിംഗ് കോളേജും ചേർന്ന് ഇന്ന് മണ്ണയാട് കോളേജിൽ മിഡ് വൈഫറി നഴ്‌സിംഗ്: കേരളം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സംസ്ഥാന തല കോൺഫറൻസ് സംഘടിപ്പിക്കുന്നു. വേൾഡ്‌ഹെൽത്ത് ഓർഗ്ഗനൈസേഷൻ നഴ്‌സ്‌സ് ആന്റ് മിഡ് വൈവ്‌സ് ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് കോൺഫറൻസ് ഭാരതത്തിന്റെ ആരോഗ്യമേഖലയിൽ ഒരു മുഖ്യ തൊഴിൽ വിഭാഗമായി മിഡ് വൈഫറി നഴ്‌സിംഗിനെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി.
കേരള നഴ്‌സിംഗ് എഡ്യുക്കേഷൻ ഡയറക്ടർ ഡോ. ലത ആർ മോഡറേറ്റാകുന്ന പരിപാടിയിൽ ഡോ. പ്രകാശമ്മ, ഡോ. സിന്ധുദേവി, ലഫ്. കേണൽ മനോമണി, ഡോ. സിസി ജോസ്, ഡോ. സ്വപ്ന ജോസ്, പ്രിയങ്ക ഇടിക്കുള, മേരി ജോസഫ് എന്നിവർ സെഷനുകൾ നയിക്കും. വാർത്താ സമ്മേളനത്തിൽ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ.വേലായുധൻ, പ്രിൻസിപ്പൾ ഡോ. സ്വപ്ന ജോസ്, വൈസ് പ്രിൻസിപ്പൾ ഡോ. സ്വപ്‌ന പി. വി, അസി. പ്രഫസർമാരായ മീന കെ, സിന്ധു കെ. എന്നിവർ പങ്കെടുത്തു.