കാഞ്ഞങ്ങാട്: സഹകരണ മേഖലയുൾപ്പെടെ കാഞ്ഞങ്ങാടിന്റെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച മാതൃകാ പൊതുപ്രവർത്തകനായിരുന്നു കരുവാച്ചേരി ബാലകൃഷ്ണൻ നായരെന്ന് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ പറഞ്ഞു. പ്രമുഖ കോൺഗ്രസ് നേതാവും സഹകാരിയുമായിരുന്ന കരുവാച്ചേരി ബാലകൃഷ്ണൻ നായരുടെ 13-ാമത് ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി.സി.സി ജനറൽ സെക്രട്ടറി എം. അസിനാർ അദ്ധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് എ.വി.രാമകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. എച്ച്. ഗോകുൽ ദാസ് കമ്മത്ത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഡി.വി. ബാലകൃഷ്ണൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം കൊവ്വൽ ദാമോദരൻ, സി.എം.പി സെൻട്രൽ എക്സിക്യൂട്ടീവ് അംഗം ബി. സുകുമാരൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം. കുഞ്ഞികൃഷ്ണൻ, ഡി.കെ.ടി.എഫ്. ജില്ലാ പ്രസിഡന്റ് കെ.വാസുദേവൻ, എൻ.കെ.രത്നാകരൻ, കെ.പി. മോഹനൻ, പത്മരാജൻ ഐങ്ങോത്ത്, എ. മോഹനൻ നായർ, സതീശൻ പറക്കാട്ടിൽ, ടി.വി. ശ്യാമള, എച്ച്. ബാലൻ,നിധീഷ് കടയങ്ങൻ എന്നിവർ പ്രസംഗിച്ചു. അനുസ്മരണ സമിതി കൺവീനർ പ്രവീൺ തോയമ്മൽ സ്വാഗതവും ഡോ. വി. ഗംഗാധരൻ നന്ദിയും പറഞ്ഞു.