തൃക്കരിപ്പൂർ: മതസൗഹാർദ്ദത്തിന് വേദിയൊരുക്കി തിരുവപ്പന മഹോത്സവം. തെക്കെക്കാട്ടിൽ പുതുതായി പണിത മുത്തപ്പൻ മടപ്പുരയിലാണ് മുസ്ലീം സമുദായത്തിൽപ്പെട്ട വീട്ടമ്മ അരിയും ധാന്യങ്ങളും നൽകിയത്. വന്നോരെ മടക്കേണ്ട, പോന്നോരെ വിളിക്കേണ്ട എന്ന മുത്തപ്പൻ ദൈവത്തിന്റെ പ്രവചനം ഉൾക്കൊണ്ടുള്ള ചടങ്ങ്, പ്രതിഷ്ഠാദിന തിരുവപ്പന മഹോത്സവത്തിന്റെ സമാപനത്തിലാണ് സംഘടിപ്പിച്ചത്.

ക്ഷേത്ര പരിസരത്തെ പരേതനായ ഹംസ എന്നയാളുടെ വിധവ ജമീലക്കും മകൾ സുഹ്‌റക്കുമായി കലവറ കമ്മറ്റിയുടെ നേത്യത്വത്തിൽ അരിയും ധാന്യങ്ങളും നൽകിക്കൊണ്ടാണ് ക്ഷേത്ര കമ്മിറ്റി മാതൃക കാണിച്ചത്. ഇത് സ്നേ ഹത്തോടെ സ്വീകരിച്ച കുടുംബം ക്ഷേത്ര കമ്മിറ്റിയോട് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ കെ.എൻ.വാസുദേവൻ നായർ ,ജനറൽ കൺവീനർ പി.പി.രവി, രവീന്ദ്രൻ മടയച്ഛൻ, നാരായണൻ കാരണവർ, രാജീവൻ രാമപുരത്ത്, ടി.വി.ശിവദാസൻ, കെ.വി.കോരൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.