കണ്ണൂർ: നിർമ്മാണ മേഖലയിലെ പ്രതിസന്ധിയ്‌ക്കൊപ്പം മത്സരാടിസ്ഥാനത്തിൽ ചിലർ കുറഞ്ഞ നിരക്കിൽ പ്രവൃത്തികൾ ഏറ്റെടുക്കുന്നതിനാൽ കോൺക്രീറ്റ് മേഖലയിൽ വലിയ പ്രതിസന്ധിയാണെന്ന് സി.ഡബ്ല്യു.എസ്.എ ജില്ലാ കമ്മിറ്റി. ചുറ്റളവിനു 60 രൂപയാണ് സംഘടന നിശ്ചയിച്ചിട്ടുള്ളത്. ചിലർ റേറ്റ് ചുരുക്കി പ്രവൃത്തി ഏറ്റെടുത്ത് മറ്റു പല രീതികളിലും ഉപഭോക്താക്കളെ വഞ്ചിക്കുകയാണ്. നിർമ്മാണ മേഖലയിലെ ഇത്തരം പ്രവണതകൾ ഗൗരവത്താടെ കാണുമെന്നും ഭാരവാഹികൾ പറഞ്ഞു.വാർത്താസമ്മേളനത്തിൽ ഇ. ചന്ദ്രൻ, ടി. ദിനേശൻ, എം.വി ഗംഗാധരൻ, ടി. പ്രവീൺ, ടി. ദാമോദരൻ എന്നിവർ പങ്കെടുത്തു.