കീഴല്ലൂർ: ശ്രീമഹാദേവ ക്ഷേത്ര പ്രതിഷ്ഠ വാർഷിക മഹോത്സവവും ശ്രമദ് ഭാഗവത സപ്താഹ യജ്ഞവും ഈ മാസം 22 മുതൽ 30വരെ വിവിധ പരിപാടികളോടെ നടക്കും.22ന് വൈകിട്ട് നാലിന് കീഴല്ലൂർകടവ് മുത്തപ്പൻ ക്ഷേത്ര പരിസരത്ത് നിന്ന് ശിങ്കാരി മേളത്തോടു കൂടി ശ്രകൃഷ്ണ വിഗ്രഹം, ശ്രീമദ് ഭാഗവത ഗ്രന്ഥം എന്നിവ എഴുന്നള്ളിച്ച് കലവറ നിറക്കൽ ഘോഷയാത്ര നടക്കും. കീഴല്ലൂർ ബസാർ, വളയാൽ, പാലയോട്, കുറ്റിക്കര വഴി ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേരും. വൈകിട്ട് 6.30ന് വാർഷികാഘോഷം കണ്ണൂർ മാതാ അമൃതാനന്ദമയി മഠത്തിലെ അമൃത കൃപാനന്ദ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര സമിതി പ്രസിഡന്റ് വി.കെ. രാഘവൻ അധ്യക്ഷത വഹിക്കും.