കാഞ്ഞങ്ങാട്: ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ടൗൺ ഹാളിൽ നടന്ന ലോക കേൾവി ദിനം ആചരണം മുൻസിപ്പൽ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് കെ.വി പ്രകാശ് അധ്യക്ഷനായി.
എൻ.പി.പി.സി.ഡി നോഡൽ ഓഫീസർ ഡോ. നിത്യാനന്ദ ബാബു, കെ.എസ്.എസ്.എം ജില്ലാ കോഡിനേറ്റർ ജിഷോ ജെയിംസ് എന്നിവർ ക്ലാസെടുത്തു. ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ എസ്. സയന, ഓഡിയോളോജിസ്റ്റ് എൻ. രാഹുൽ, വി.വി. സജിത, സ്‌നേഹ സെബാസ്റ്റ്യൻ, കെ.ആർ. അജിഷാ എന്നിവർ സംസാരിച്ചു.
കെ.ജി.എൻ.എ.
ഏരിയ സമ്മേളനം
കാഞ്ഞങ്ങാട്: കെ.ജി.എൻ.എ. ഏരിയ സമ്മേളനം പുതിയ കോട്ട ഫോർട്ട് വിഹാർ ഹാളിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഖമറുസമാൻ ഉദ്ഘാടനം ചെയ്തു. എ. പ്രസീന അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ.വി. ബിന്ദുമോൾ, ജില്ലാ പ്രസിഡന്റ് പി.വി. അനീഷ്, പി.പി. അമ്പിളി, നിമേഷ് ബാബു എന്നിവർ സംസാരിച്ചു. രാഹുൽ അനുശോചന പ്രമേയവും അലോഷ്യസ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. കെ. ജലജ സ്വാഗതവും എ.കെ. ഷൈമ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: എ.പ്രസീന (സെക്രട്ടറി) ജെയിനി ജോസഫ് (പ്രസിഡന്റ്), എ.കെ.ഷൈമ (ട്രഷറർ).
കെ.ജി.എൻ.എ. കാഞ്ഞങ്ങാട് ഏരിയാ സമ്മേളനം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഖമറുസമാൻ ഉദ്ഘാടനം ചെയ്യുന്നു
പെരിയ പാലാട്ട് തറവാട് വയനാട്ടുകുലവൻ ദൈവം കെട്ട് മഹോത്സവത്തിൽ അരങ്ങിലെത്തിയ രക്തചാമുണ്ഡി തെയ്യം