പയ്യന്നൂർ: നഗരസഭ വികസന സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷത വഹിച്ചു. `നഗരസഭ വികസന കാഴ്ചപ്പാടും 2019-20 വർഷത്തെ പദ്ധതി അവലോകനവും " വൈസ് ചെയർപേഴ്സൺ കെ.പി.ജ്യോതിയും `കരട് പദ്ധതി രേഖ 2020-21 " വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി. കുഞ്ഞപ്പനും അവതരിപ്പിച്ചു . നഗരസഭ സെക്രട്ടറി കെ.ആർ.അജി സ്വാഗതവും ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.വി.ശശീന്ദ്രൻ നന്ദിയും പറഞ്ഞു.