കൂത്തുപറമ്പ്:പ്ലസ് ടു വിദ്യാർത്ഥിനിയെ മാസങ്ങളായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. മൂര്യാട് സ്വദേശി പ്രമിൽലാലിനെയാണ് കൂത്തുപറമ്പ് സി.ഐ.എം.പി. ആസാദ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിനി പരാതി നൽകിയതിനെ തുടർന്ന് പ്രമിൽലാൽ മുങ്ങിനടക്കുകയായിരുന്നു. എ.എസ്.ഐ അനിൽ കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രദീപൻ, സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ് കോട്ടം, എ .എം.ഷിജോയ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രമിൽലാൽ മുൻപും പോക്സോ കേസിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.