തലശേരി: അപകടാവസ്ഥയിലായ തലശ്ശേരി കടൽപാലം സംരക്ഷിക്കാനുള്ള നടപടികളുമായി തുറമുഖ വകുപ്പ്. നിലവിൽ അപകടാവസ്ഥയിലുള്ള പാലത്തിൽ നവീകരണം സാദ്ധ്യമല്ലെന്നാണ് വിലയിരുത്തൽ. എന്നാൽ ഗോരക്പൂർ ഐ.ഐ.ടിയിലെ സംഘത്തിനെ ഇതിന്റെ സാദ്ധ്യത പരിശോധിക്കാൻ ചുമതലപ്പെടുത്തിയിരിക്കയാണെന്ന് മാരിടൈം ബോർഡ് ചെയർമാൻ വി.ജെ.മാത്യു പറഞ്ഞു..

ഇതോടെ തലശ്ശേരിയിലെ ചരിത്രത്തിൽ തന്നെ ഇടകലർന്ന പാലം പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി സംരക്ഷിച്ചു നിർത്താനുള്ള ആലോചനയിലാണ് അധികൃതർ. സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഫ്ളോട്ടിംഗ് റസ്റ്റോറന്റ് തുടങ്ങുമെന്നും ഗോവയിലെ ചില വൻകിടകമ്പനികൾ ഇതിനായി മുന്നോട്ട് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രണ്ടുമാസം മുമ്പ് എൻ.ഐ.ടി നടത്തിയ ഘടനാപരിശോധനാ റിപ്പോർട്ടിൽ നിലവിലുള്ള കടൽപാലം അപകടാവസ്ഥയിലാണെന്നായിരുന്നു റിപ്പോർട്ട്. നിലവിലുള്ള കടൽപാലം സംരക്ഷിക്കാനും പുതിയ കടൽപാലം നിർമ്മിക്കാനുമുള്ള സാദ്ധ്യതകൾ തേടി കേരള തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സജീവ് കോൾ തലശ്ശേരി ഇവിടം സന്ദർശിച്ചിരുന്നു.

ചരിത്രം കടന്ന പാലം

ഈസ്റ്റ് ഇന്ത്യ കമ്പനി കപ്പലിലേക്ക് ചരക്കുകൾ കയറ്റുന്നതിനും ഇറക്കുന്നതിനും വേണ്ടിയായിരുന്നു കടൽപാലം നിർമ്മിച്ചത്. ഒരുകാലത്ത് തലശ്ശേരി കടൽ വഴിയുള്ള ചരക്ക് നീക്കങ്ങളുടെ കേന്ദ്രമായിരുന്നു ഇത്. പിന്നീട് കാലപ്പഴക്കവും കാര്യമായ അറ്റകുറ്റപണികൾ നടത്താത്തതിനാലും പാലം അപകടാവസ്ഥയിലായി.എന്നാൽ തുറമുഖ വികസന പദ്ധതിയുടെ ഭാഗമായി പാലം സംരക്ഷിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ സംരക്ഷിക്കപ്പെടുന്നത് വെറും പാലം മാത്രമല്ല ചരിത്രത്തിന്റെ അവശേഷിപ്പുകൾ കൂടിയാണ്.

നിർമ്മാണം 1910ൽ

കടൽപാലം സംരക്ഷിക്കാൻ ഗോരക്പൂർ ഐ.ഐ.ടിയിലെ സംഘത്തിനെ ഇതിന്റെ സാദ്ധ്യത പരിശോധിക്കാൻ ചുമതലപ്പെടുത്തിപ്പെടുത്തിയിരിക്കുകയാണ് -മാരിടൈം ബോർഡ് ചെയർമാൻ വി.ജെ.മാത്യു