കാഞ്ഞങ്ങാട്: വേലാശ്വരം ഗവ. യു.പി. സ്‌കൂളിൽ നടന്ന സപ്തവർണ്ണങ്ങൾ പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമം ശ്രദ്ധേയമായി. 1993-94 വർഷത്തെ ഏഴാം ക്ലാസ് പൂർവ്വ വിദ്യർത്ഥി കൂട്ടായ്മയായ സപ്തവർണ്ണങ്ങളുടെ കുടുംബ സംഗമം നാടിനും നാട്ടുകാർക്കും പുതിയൊരനുഭവമായി.

കുടുംബസംഗമം വെള്ളരിക്കുണ്ട് ആർ.ടി.ഒ എം. വിജയൻ ഉദ്ഘാടനം ചെയ്തു. കവി സി.എം വിനയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പഴയകാല അധ്യാപകരെയും പി. രാമകൃഷ്ണൻ, കമ്മാടത്തു അമ്മ എന്നിവരെയും ആദരിച്ചു. വേലാശ്വരം ഗവ. യു.പി. സ്‌കൂളിലേക്ക് നൽകുന്ന 70,000 രൂപ വില വരുന്ന സൗണ്ട് സിസ്റ്റം ഹെഡ്മാസ്റ്റർ സി.പി.വി വിനോദ് കുമാർ ഏറ്റുവാങ്ങി. ചടങ്ങിൽ. പി.ടി.എ. പ്രസിഡന്റ് എ. ഗംഗാധരൻ, വനജ രാജൻ, കെ. അനീഷ്, പി.പി. ജയൻ, ബി.വി വേലായുധൻ, കെ. വിനോദകുമാർ, വി. പ്രശാന്ത് കുമാർ. തുടങ്ങിയവർ സംസാരിച്ചു. ടി. ഹരീഷ് അധ്യക്ഷത വഹിച്ചു. വി. പ്രമോദ് കോമരം സ്വാഗതവും സുമ നന്ദിയും പറഞ്ഞു.