തളിപ്പറമ്പ്: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപത്തെ മൊടപ്പത്തി വീട്ടിൽ സനൂപ് (24), മാടായി പാളയം നഗ റിലെ തട്ടുംപുറത്ത് വീട്ടിൽ ഷറഫുദ്ദീൻ (27), പുതിയങ്ങാടി പുതിയവളപ്പിലെ പുത്തൻപുരക്കൽ വീട്ടിൽ എം.ജിജിൻ (24) എന്നിവരെയാണ് ഇൻസ്പെക്ടർ എം.ദിലീപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഷറഫുദ്ദീൻ, സനൂപ് എന്നി വർക്കെതിരെ നേരത്തെ കണ്ണൂർ, പാപ്പിനിശേരി എക്സൈസ് ഓഫീസുകളിൽ കേസുണ്ട്. പ്രിവന്റീവ് ഓഫീസർമാരായ ടി.വി.കമലാക്ഷൻ, പി.കെ.രാജീവൻ, മനോഹരൻ, എസ്.എ.പി. ഇബ്രാഹിം ഖലീൽ, പി. സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.എ.പി. ഇബ്രാഹി ഖലിൽ പി.രജിരാഗ്, കെ.മുഹമ്മദ് ഹാരിസ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.