തളിപ്പറമ്പ: റബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി ഭരണസമിതി അംഗങ്ങളും ജീവനക്കാരും കുടുംബാംഗങ്ങളും ചിറവക്കിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ ധർണ്ണ നടത്തി. റബ്മാർക്ക് ഓഫീസ് ജപ്തി ചെയ്തിരന്നു. സൊസൈറ്റിക്ക് കീഴിലുള്ള ചിറവക്കിലെ കെട്ടിടത്തിൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇത് വിറ്റ് ബാദ്ധ്യത തീർക്കാൻ വ്യാപാരികൾ തടസം നിൽക്കുകയാണെന്ന് ആരോപിച്ചാണ് ധർണ്ണ. പ്രസിഡണ്ട് കൊയ്യം ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോർജ് വടകര അദ്ധ്യക്ഷത വഹിച്ചു. ജോസ് കൊച്ചുപറമ്പിൽ, ടി. പി ചന്ദ്രൻ, കെ.കെ.ബാലകൃഷ്ണൻ, കെ.ഷൗക്കത്തലി, കെ.എം.മാത്യു, ബെന്നി പി.ലൂക്കോസ് എം.പി. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.