മട്ടന്നൂർ: വനിതാ മജിസ്‌ട്രേട്ടിനെതിരെ അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂർ ബാറിലെ അഭിഭാഷകൻ സാബു വർഗീസാ(52)ണ് അറസ്റ്റിലായത്. കോടതി നടക്കുന്നതിനിടെ മജിസ്‌ട്രേട്ടിനോട് ആംഗ്യങ്ങളിലൂടെ അപമര്യാദയായി പെരുമാറുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. ഇയാളെ കോടതി 14 ദിവസത്തേയ്‌ക്ക് റിമാൻഡ് ചെയ്തു. പരാതികളെ തുടർന്ന് അഭിഭാഷകനെ മട്ടന്നൂർ ബാർ അസോസിയേഷനിൽ നിന്ന് നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.