പഴയങ്ങാടി: മദ്യപിച്ച് ബസ് ഓടിച്ച ബസ് ഡ്രൈവറെ പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. പഴയങ്ങാടി കണ്ണൂർ എട്ടിക്കുളം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ മുട്ടം സ്വദേശി എ. വി. ഇർഷാദി(34) നെയാണ് അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകീട്ട് നാല് മണിക്ക് ബസിൽ സഞ്ചരിച്ച യാത്രക്കാരി ഡ്രൈവറുടെ പെരുമാറ്റത്തിലും ബസ് ഓടിക്കുന്നതിലും അസ്വാഭാവികത കണ്ടതിനെ തുടർന്ന് പഴയങ്ങാടി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.പഴയങ്ങാടിയിൽ നിന്ന് എട്ടികുളത്തേക്കുള്ള ബസിന്റെ യാത്രാമദ്ധ്യേ പിന്തുടർന്ന് മുട്ടത്ത് വെച്ച് എസ്. ഐ. കെ. എം. മാത്യുസിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു.