കേളകം: മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് സൗഹാർദ്ദ സമ്മേളനം നടന്നു. ക്ഷേത്രം മേൽശാന്തി എൻ.എസ്.ശർമ്മ ശാന്തികൾ ഭദ്രദീപം തെളിയിച്ചു. എസ്.എൻ.ഡി.പി.യോഗം ഇരിട്ടി യൂണിയൻ പ്രസിഡന്റ് കെ.വി.അജി ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.എൻ.ഡി.പി.യോഗം കേളകം ശാഖ പ്രസിഡന്റ് ഹരീന്ദ്രൻ ആലപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു.

ഡോ. പ്രവീൺ കൃഷ്ണ ബി.ഡി.എസ്, മഹേഷ് പുളിക്കൽ അസിസ്റ്റന്റ് പ്രൊഫസർ , അശ്വിനി ശ്രീനിവാസൻ ബി.എ, എൽ.എൽ.ബി, ഡോ.ശ്രുതി ശ്രീനിവാസ് അരീക്കാട്ട് ബി.എ.എം.എസ്, ഡോ. ആര്യ സുഗതൻ അരീക്കാട്ട് ബി.എൻ.വൈ.എസ് എന്നിവരെ മാനന്തവാടി എസ്.ഐ ഇ.കെ. പ്രസാദ് ആദരിച്ചു. പി.വി.മുരളീധരൻ മഞ്ചേരിയുടെ പ്രഭാഷണവും എസ്.എൻ.ഡി.പി.യോഗം ശാഖാ സെക്രട്ടറി ഷാജു തണ്ടപ്പുറം സമ്മാനദാനവും നിർവ്വഹിച്ചു.പ്രദീപ് അരീക്കാട്ട്, കെ.കേളപ്പൻ, കെ.വി.ശിവരാജൻ, വി.ആർ.ഗിരീഷ് വള്ളിക്കുന്നേൽ, രാമചന്ദ്രൻ ചിറയ്ക്കപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.


കേളകം മൂർച്ചിലക്കാട്ട് ദേവീക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവത്തിന്റെ ഭാഗമായി നടന്ന പകൽ പൂരം

സ്‌കൂൾ വാർഷികാഘോഷം
ചെറുപുഴ:തിരുമേനി എസ്.എൻ. ഡി.പി.എൽ.പി.സ്‌കൂൾ വാർഷികം വെള്ളിയാഴ്ച നടക്കും.ഉച്ചയ്ക്ക് ഒന്നിന് കുട്ടികളുടെ വിവിധ കലാപരിപാടികൾ,വൈകന്നേരം 3.30ന് പൊതുസമ്മേളനം.ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല കോളേജ് ഉദ്ഘാടനം ചെയ്യും.

സ്‌കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും
കേളകം:കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ യുപി സ്‌കൂൾ, നഴ്‌സറി സ്‌കൂൾ വാർഷികവും വിരമിക്കുന്ന അദ്ധ്യാപികമാരായ കെ.ആർ. വിനോദിനി, പി. ടി. ഗീത എന്നിവർക്കുള്ള യാത്രയയപ്പും വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. പ്രീ പ്രൈമറി വാർഷികാഘോഷം വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിക്ക് കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്റ്റാനി എടത്താഴെ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക പ്രവർത്തകൻ മുഹമ്മദ് പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് നഴ്‌സറി കുട്ടികളുടെ വിവിധ കലാപരിപാടികൾ നടക്കും. വാർഷിക പൊതുസമ്മേളനവും യാത്രയയപ്പും വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് വിശിഷ്ടാതിഥിയാകും. പ്രീ പ്രൈമറിയ്ക്കുള്ള കളിയുപകരണ വിതരണം എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി നിർവ്വഹിക്കും. വിവിധ കലാപരിപാടികളുമുണ്ടാകും.

വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം
പേരാവൂർ: ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ്ഗ വിഭാഗം വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം പേരാവൂർ തെരു സാംസ്‌കാരിക നിലയത്തിൽ വെച്ച് നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയി ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ ബാബു, വാർഡ് മെമ്പർ നരിക്കോടൻ രാജൻ, അസിസ്റ്റന്റ് സെക്രട്ടറി ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.


ഗുരുമന്ദിരം പ്രതിഷ്ഠാദിനം ആഘോഷിച്ചു
ഇരിട്ടി: കല്ലുമുട്ടി ശ്രീ നാരായണ ഗുരുമന്ദിരത്തിന്റെ പ്രതിഷ്ഠാ വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു ഗുരുപൂജ, സമൂഹപ്രാർത്ഥന എന്നിവയ്ക്ക് ശേഷം നടന്ന സാംസ്‌കാരിക സമ്മേളനം യോഗം അസി സെക്രട്ടറി എം.ആർ. ഷാജി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്് കെ.വി. അജി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി
പി.എൻ. ബാബു, പി.കെ. രാമൻ, എ.എൻ. സുകുമാരൻ, വി.ഭാസ്‌കരൻ, കെ.എം. രാജൻ, നിർമ്മല അനിരുദ്ധൻ, ഓമന വിശ്വംഭരൻ, ബാബു തൊട്ടിക്കൽ, പി.ജി. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു തൃക്കരിപ്പുർ പത്മനാഭൻ മാസ്റ്റർ ഗുരുദർശനങ്ങളെ കുറിച്ച് പ്രഭാഷണം നടത്തി. വനിതാ സംഘം, യൂത്ത് മൂവ്വ് മെന്റ് പ്രവർത്തകരുടെ കലാപരിപാടികളും ഉണ്ടായിരുന്നു.


റോഡ് ഉദ്ഘാടനം
ഇരിട്ടി:ഉളിക്കൽ പടിയൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചുള്ളിയോട് കുരിശിൻകീഴ് റോഡ് ടാറിംഗ് പൂർത്തീകരണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ തോമസ് വർഗീസ് നിർവ്വഹിച്ചു.
390 മീറ്റർ ദൂരം റോഡാണ് ജില്ലാ പഞ്ചായത്ത് ഫണ്ട് വകയിരുത്തി നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. 13 ലക്ഷം മുതൽ മുടക്കിലാണ് റോഡ് നിർമ്മിച്ചത്. വാർഡ് മെമ്പർ ഷേർളി ഒറ്റപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ബെന്നി തൊണ്ണംകുഴി , ബെന്നി തോമസ്, ബേബി തോലാനി, ലീലാമ്മ എം.വി തുടങ്ങിയവർ സംസാരിച്ചു.


വൈക്കോൽ കയറ്റിയ പിക്കപ്പ് വാനിന് തീ പിടിച്ചു
കേളകം: ചുങ്കക്കുന്ന് പളളിയറയിൽ പിക്കപ്പ് വാനിൽ കയറ്റി വരികയായിരുന്ന വൈക്കോലിന് തീ പിടിച്ചു. പ്രദേശവാസികളുടെ അവസരോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ 11 മണിയോടെയായിരുന്നു സംഭവം. വൈദ്യുത ലൈനിൽ തട്ടിയതാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിൽ നിന്നും പുക ഉയരുന്നതു കണ്ട പ്രദേശവാസികൾ ഡ്രൈവറെ അറിയിക്കുകയും നാട്ടുകാരും വാഹനത്തിലുണ്ടായിരുന്നവരും ചേർന്ന് തീ അണയ്ക്കുകയുമായിരുന്നു. പേരാവൂർ ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. പാൽച്ചുരം സ്വദേശിയുടേതാണ് പിക്കപ് വാൻ.