ചന്തേര: വിൽപ്പന നടത്താൻ ഏൽപ്പിച്ച ഇന്നോവ കാർ തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. തൃക്കരിപ്പൂർ കൊയോങ്കരയിലെ എ. അനീഷിന്റെ പരാതിയിൽ മെട്ടമ്മൽ സ്വദേശികളായ ഫിറോസ്, ഷറഫാസ്, വെള്ളൂർ സ്വദേശി സൽമാൻ എന്നിവരുടെ പേരിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

2019 ഒക്ടോബറിൽ വിൽപ്പന നടത്താൻ ഇവരെ ഏൽപ്പിച്ച കെ.എൽ 46 സി 9110 നമ്പർ ഇന്നോവ കാർ തിരിച്ചു നൽകുകയോ വിൽപ്പന നടത്തിയതിന്റെ കാശ് നൽകുകയോ ചെയ്തില്ലെന്ന് അനീഷിന്റെ പരാതിയിൽ പറയുന്നു. ഇന്നോവകാർ ഏൽപ്പിക്കുമ്പോൾ വാഹനത്തിന് രണ്ടുലക്ഷം രൂപയുടെ വായ്പ നിലവിലുണ്ടായിരുന്നു. കഴിച്ച് ബാക്കിയുള്ള തുക തരണമെന്ന് വ്യവസ്ഥയിലാണ് വാഹനം വിട്ടുകൊടുത്തത്. വാഹന ബ്രോക്കർമാരാണത്രെ എതിർകക്ഷികൾ.