കൂത്തുപറമ്പ്: വട്ടിപ്രം മാണിക്കോത്ത് വയലിൽ മിനിലോറി കിണറ്റിലേക്ക് മറിഞ്ഞു. ഡ്രൈവർ പുറത്തിറങ്ങിയ സമയം ലോറി മുന്നോട്ട് നീങ്ങി കിണറ്റിൽ പതിക്കുകയായിരുന്നു. ഗ്ലാസ്ബ്ലോക്രിയേഷൻസിൽ സാധനങ്ങങൾ കയറ്റാനെത്തിയ മിനിലോറിയാണ് കിണറ്റിൽ വീണത്.ഇന്നലെ വൈകിട്ട് നാലര മണിയോടെ മാണിക്കോത്ത് വയൽ ഹെൽത്ത് സെന്ററിന് സമീപമാണ് ലോറി അപകടത്തിൽപ്പെട്ടത്. ഇരുപത് കോലോളം താഴ്ച്ചയുള്ള കിണറിൽ പൂർണ്ണമായും താഴ്ന്ന നിലയിലാണ് ലോറി. സമീപത്തെ സ്വകാര്യ ഗ്ലാസ് ഫാക്ടറിയിൽ ഗ്ലാസ് കയറ്റാനെത്തിയ ലോറി അബദ്ധത്തിൽ മുന്നോട്ട് നീങ്ങി കിണറ്റിൽ പതിക്കുകയായിരുന്നു. ഈ സമയം ഡ്രൈവർ ഉൾപ്പെടെയുള്ളവർ ലോറിയിലുണ്ടാകാതിരുന്നതിനെ തുടർന്ന് വൻ ദുരന്തമാണ് വഴിമാറിയത്.സമീപത്തെ റോഡിലേക്ക് ലോറി എത്താത്തതും രക്ഷയയി. വിവരമറിഞ്ഞ് നിരവധി നാട്ടുകാരും സ്ഥലത്ത് എത്തിച്ചേർന്നിരുന്നു.