കൂത്തുപറമ്പ്: കതിരൂരിനടുത്ത പൊന്യം സ്രാമ്പിയിൽ കെ.എസ്.ഇ.ബി. ജീവനക്കാരനെ മർദ്ദിച്ചു പരുക്കേൽപ്പിച്ച സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. വെസ്റ്റ് പൊന്യം സ്വദേശികളായ ഷിംജിത്ത്, നിഖിൽ എന്നിവരെയാണ് കതിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച്ച വൈകിട്ട് പൊന്ന്യം പറംകുന്നിൽ വച്ചാണ് കെ.എസ്.ഇ.ബി. ജീവനക്കാരനായ ജിജീഷ് ഗംഗാധരന് നേരെ അക്രമമുണ്ടായത്. സാരമായി പരുക്കേറ്റ ജിജീഷ് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി