കണ്ണൂർ : ജില്ലയിൽ ഇത്തവണ എസ് എസ് എൽ സി പരീക്ഷയെഴുതുന്നത് 33771 വിദ്യാർഥികൾ. 10ന് ആരംഭിക്കുന്ന എസ് എസ് എൽ സി പരീക്ഷയുടെ ഒരുക്കങ്ങൾ പൂർത്തിയായി. എസ്.എസ് എൽ .സി ,പ്ലസ് ടു പരീക്ഷകൾ ഒരേ സമയത്ത് നടക്കുന്നു എന്നതാണ് ഈ വർഷത്തെ ഏറ്റവും വലിയ പ്രത്യേകത. സി .സി. ടി .വി അടക്കമുള്ള സുരക്ഷ സൗകര്യങ്ങളും ഇത്തവണ ഉണ്ട്.
2019- 2020 വർഷത്തിൽ ആദ്യമായി പരീക്ഷ എഴുതുന്നവർ റഗുലറായും, 20162-017 മുതൽ 2018-19 വരെ പരീക്ഷ എഴുതി പാസാവാത്തവർ പി .സി. ഒ ആയും ആണ് പരീക്ഷ എഴുതുന്നത്.
10ന് തുടങ്ങി 26 ന് അവസാനിക്കുന്ന തരത്തിലാണ് പരീക്ഷാക്രമീകരണം.റഗുലർ വിഭാഗത്തിലുള്ളവർക്ക് 9 പേപ്പറുകൾ ഉൾപ്പെടുന്ന എഴുത്ത് പരീക്ഷയാണ് നടത്തുന്നത്.80 സ്‌കോറുള്ള വിഷയങ്ങൾക്ക് രണ്ടര മണിക്കൂറും 40 സ്‌കോറുള്ള വിഷയങ്ങൾക്ക് ഒന്നര മണിക്കൂറുമാണ് സമയം. രാവിലെ 9.45 ന് പരീക്ഷ ആരംഭിക്കും.എഴുത്ത് പരീക്ഷയ്ക്ക് പ്രാരംഭ ഘട്ടത്തിൽ 15 മിനിട്ട് കൂൾ ഓഫ് ടൈം ലഭിക്കും.
സംസ്ഥാന കലോത്സവം, ഗണിതോത്സവം, ശാസ്‌ത്രോത്സവം, സാമൂഹ്യ ശാസ്ത്രമേള, പ്രവൃത്തി പരിചയമേള, ഐടി മേള, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, ജെ ആർ സി, ദേശീയ സംസ്ഥാന ബാല ശാസ്ത്ര കോൺഗ്രസ്, എൻ സി സി, എസ് പി സി, ലിറ്റിൽ കൈറ്റ്‌സ് എന്നീ വിഭാഗത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കും. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാനുകൂല്യങ്ങൾ നൽകുന്നുമുണ്ട്. .
വിദ്യാഭ്യാസജില്ലാ ക്രമത്തിൽ
തലശ്ശേരി . 14102 പേർ.
തളിപ്പറമ്പ് - 12183 വിദ്യാർഥികൾ
കണ്ണൂർ - 7486 പേർ
ബൈറ്റ്
പരീക്ഷാ ഹാളുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. പൂർണ സുരക്ഷയിലാണ് പരീക്ഷകൾ നടക്കുക .എസ് എസ് എൽ സി പരീക്ഷയ്ക്ക് ജില്ലാതലത്തിലും വിദ്യാഭ്യാസ ജില്ലാ തലത്തിലും പരിശോധനകൾ നടത്തുന്നതിനുള്ള സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്.
പി.പി സനകൻ, ഡി. ഇ. ഒ ,കണ്ണൂർ
പരീക്ഷാഹാളിൽ കുടിവെള്ളവും
ജില്ലയിൽ കഠിനമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പരീക്ഷ കേന്ദ്രങ്ങളിൽ വിദ്യാർഥികൾക്ക് വെള്ളമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.